എരുമേലിയിൽ ഫയർ സ്റ്റേഷന് സ്ഥലം കണ്ടെത്താൻ നടപടി
എരുമേലി : എരുമേലിയിൽ അനുവദിച്ച ഫയർ സ്റ്റേഷൻ സ്ഥാപിക്കുന്നതിന് സ്ഥലം കണ്ടെത്തുന്നതിനു വേണ്ടി ത്രിതല പഞ്ചായത്ത് അംഗങ്ങളുടെയും, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഉൾപ്പെടെയുള്ളവരുടെ സർവ്വകക്ഷിയോഗം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ വിളിച്ചു ചേർത്തു. എരുമേലി പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി അധ്യക്ഷത വഹിക്കുകയും യോഗം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. ഫയർ സ്റ്റേഷൻ സ്ഥാപിക്കുന്നതിന് വേണ്ടി ഓരുങ്കൽതടത്തുള്ള പഞ്ചായത്ത് വക സ്ഥലം വിട്ടു നൽകുന്നതിന് മുൻ പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജുകുട്ടിയുടെ കാലഘട്ടത്തിൽ പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുക്കുകയും ഇത് സംബന്ധമായി അനുമതിയ്ക്കായി ഗവൺമെന്റിനെ സമീപിക്കുകയും ചെയ്തിരുന്നു. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഇത് സംബന്ധമായ ഫയൽ നിയമവകുപ്പിന് അയച്ചപ്പോൾ തോട്ടു പുറമ്പോക്കായി രേഖപ്പെടുത്തിയിട്ടുള്ള സ്ഥലം മറ്റ് ആവശ്യങ്ങൾക്കായി വിട്ടു നൽകുന്നതിന് ചട്ടപ്രകാരം കഴിയില്ല എന്ന തടസ വാദമുന്നയിച്ച് നിയമ വകുപ്പ് ഫയൽ മടക്കുകയാണ് ഉണ്ടായത്